88 പന്തിൽ സെഞ്ച്വറി; അഫ്ഗാനെ ഒറ്റക്ക് ഏറ്റെടുത്ത് ഷെഹ്‌സാദ്

  • 100
    Shares

ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യക്കെതിരെ അഫ്ഗാൻ മികച്ച ടോട്ടലിലേക്ക്. സെഞ്ച്വറി നേടിയ ഓപണർ മുഹമ്മദ് ഷെഹ്‌സാദിന്റെ പ്രകടനമാണ് അഫ്ഗാനിസ്ഥാനെ നയിക്കുന്നത്. 88 പന്തുകളിൽ നിന്നാണ് ഷെഹ്‌സാദ് സെഞ്ച്വറി തികച്ചത്.

ഷഹ്‌സാദ് സെഞ്ച്വറി തികയ്ക്കുമ്പോഴും അഫ്ഗാന്റെ ടോട്ടൽ സ്‌കോർ 131 ലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. നിലവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എന്ന നിലയിലാണ് അഫ്ഗാനിസ്ഥാൻ. 115 റൺസുമായി ഷഹ്‌സാദും 9 റൺസുമായി മൊഹമ്മദ് നബിയുമാണ് ക്രീസിൽ. 10 ഫോറും ഏഴ് സിക്‌സും സഹിതമാണ് ഷഹ്‌സാദ് സെഞ്ച്വറിയിലേക്ക് എത്തിയത്

ജാവേദ് അഹമ്മദി(5), റഹ്മത്ത് ഷാ(3), ഷഹ്മദുല്ല ഷാഹിദി(0), അസ്ഗർ അഫ്ഗാൻ(0), ഗുൽബാദിൻ നൈബ്(15) എന്നിവരാണ് പുറത്തായത്‌


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *