ദുരന്തമായി മാറിയ അരങ്ങേറ്റം; ഷാർദൂൽ പരുക്കേറ്റ് പുറത്ത്

  • 51
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഷാർദൂൽ താക്കൂർ പരുക്കേറ്റ് പുറത്ത്. ആദ്യ സെഷനിൽ തന്റെ രണ്ടാം ഓവറിൽ തന്നെ ഷാർദുൽ പരുക്കേറ്റ് പുറത്തായി. രണ്ടാം ഓവറിലെ അഞ്ചാം പന്ത് എറിയാൻ തുടങ്ങുന്നതിടെ വലതു തുടക്കാണ് ഷാർദൂലിന് പരുക്കേറ്റത്. ഇതോടെ ഓവറിലെ അവശേഷിച്ച രണ്ട് പന്തുകൾ അശ്വിനാണ് പൂർത്തിയാക്കിയത്.

ടെസ്റ്റിലെ അരങ്ങേറ്റം ഇതോടെ താരത്തിന് മോശം ഓർമയായി മാറി. വെറും പത്ത് പന്തുകൾ മാത്രമാണ് ഷാർദുലിന് എറിയാൻ സാധിച്ചത്. മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് ഷാർദുൽ ടീമിലെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *