മൂന്നാം ടെസ്റ്റിൽ അശ്വിൻ ഓപൺ ചെയ്യട്ടെന്ന് തരൂരിന്റെ ഉപദേശം; അങ്ങനെയെങ്കിൽ പൂജാര ബൗളിംഗ് ഓപൺ ചെയ്യട്ടെയെന്നും ആരാധകർ

Loading...
  • 324
    Shares

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഡിസംബർ 26ന് തുടങ്ങാനിരിക്കെ ടീമിന് ഉപദേശവുമായി ശശി തരൂർ എംപി. ആദ്യ രണ്ട് മത്സരങ്ങളിലും അമ്പേ പരാജയപ്പെട്ട ഓപണർമാരെ മാറ്റണമെന്നാണ് തരൂർ പറയുന്നത്. പകരക്കാരെയും ശശി തരൂർ നിർദേശിക്കുന്നുണ്ട്. തരൂരിന്റെ നിർദേശത്തിൽ ഒരേ പോലെ കയ്യടികളും പരിഹാസവും സോഷ്യൽ മീഡിയയിൽ ഉയർന്നുകഴിഞ്ഞു

കെ എൽ രാഹുൽ, മുരളി വിജയ് എന്നിവരാണ് ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യക്കായി ഓപൺ ചെയ്തത്. നാല് ഇന്നിംഗ്‌സുകളിൽ ഒന്നിൽ പോലും ശോഭിക്കാൻ ഓപണർമാർക്ക് സാധിച്ചില്ല. ഈ ഘട്ടത്തിൽ പുതുമുഖ താരം മായങ്ക് അഗർവാൾ ഓപൺ ചെയ്യട്ടെയെന്നാണ് തരൂർ പറയുന്നത്. കുഴപ്പമില്ലാത്ത നിർദേശമാണല്ലോ എന്ന് പറയാൻ വരട്ടെ, അടുത്തയാളെ കൂടി പറയുമ്പോഴാണ് ആരാധകർ ഞെട്ടിയത്. ആർ അശ്വിൻ മായങ്കിനൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്യണമെന്നാണ് തരൂരിന്റെ ഉപദേശം

പ്രതിരോധത്തിലൂന്നി, ശാന്തമായിട്ടാണ് അശ്വിൻ കളിക്കുന്നത്. അശ്വിൻ ഓപൺ ചെയ്താൽ മധ്യനിരയിൽ ഒരാളെ അധികം ഉൾപ്പെടുത്താനാകുമെന്നും തരൂർ ട്വീറ്റ് ചെയ്തു. നല്ല നിർദേശമെന്ന് ചിലർ പറയുമ്പോൾ കൂടുതലും കളിയാക്കലുകളാണ് വരുന്നത്. അശ്വിൻ ഓപൺ ചെയ്താൽ പൂജാരയും രാഹുലും ചേർന്ന് ബൗളിംഗ് ഓപൺ ചെയ്യട്ടെയന്നാണ് ചിലർ തിരിച്ചടിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *