ഇന്ത്യക്ക് കനത്ത തിരിച്ചടി: പരുക്കേറ്റ ശിഖർ ധവാൻ ലോകകപ്പ് ടീമിൽ നിന്നും പുറത്ത്; ഋഷഭ് പന്ത് പകരക്കാരനാകും

ലോകകപ്പിൽ മൂന്നാം മത്സരത്തിനിറങ്ങും മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി. കൈവിരലിന് പരുക്കേറ്റ ഓപണർ ശിഖർ ധവാന് ലോകകപ്പിലെ തുടർ മത്സരങ്ങൾ നഷ്ടമാകും. ധവാന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്തിനെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് ധവാന് പരുക്കേറ്റത്. താരത്തെ ഇന്ന് സ്‌കാനിംഗിന് വിധേയനാക്കി. പരിശോധനയിൽ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞതോടെയാണ് ലോകകപ്പിലെ തുടർ മത്സരങ്ങൾ താരത്തിന് നഷ്ടമായത്.

മൂന്നാഴ്ച ധവാന് കളത്തിലിറങ്ങാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ന്യൂസിലാൻഡിനെതിരെ വ്യാഴാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *