വിരലിന് പരുക്കേറ്റ ധവാൻ ഇന്ന് സ്‌കാനിംഗിന് വിധേയനാകും; ആരാധകർക്ക് ആശങ്ക

ലോകകപ്പിൽ മൂന്നാം മത്സരത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശങ്കയുണർത്തി ഓപണർ ശിഖർ ധവാന്റെ പരുക്ക്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ധവാന്റെ ഇടതു കൈവിരലിന് പരുക്കേറ്റത്. ധവാനെ ഇന്ന് സ്‌കാനിംഗിന് വിധേയനാക്കും.

ഓസ്‌ട്രേലിയക്കെതിരെ 109 പന്തുകളിൽ നിന്നായി 117 റൺസാണ് ധവാനെടുത്തത്. പരുക്ക് വകവെക്കാതെ അദ്ദേഹം ബാറ്റിംഗ് തുടർന്നിരുന്നു. എന്നാൽ ഫീൽഡിംഗിൽ ധവാന് പകരം ജഡേജ ഇറങ്ങുകയായിരുന്നു.

സ്‌കാനിംഗ് റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ ന്യൂസിലാൻഡിനെതിരെ വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ധവാൻ കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വരു. ധവാൻ കളിക്കാതിരുന്നാൽ ലോകേഷ് രാഹുൽ ഓപണർ സ്ഥാനത്തേക്ക് എത്തും. അതുപോലെ തന്നെ വിജയ് ശങ്കറോ, ദിനേശ് കാർത്തിക്കോ ടീമിൽ നാലാം നമ്പറായി എത്തുകയും ചെയ്യും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *