കിയാ സൂപ്പർ ലീഗ് അരങ്ങേറ്റം ഗംഭീരമാക്കി സ്മൃതി മന്ദാന; 20 പന്തിൽ 48 റൺസ്

  • 232
    Shares

കിയാ സൂപ്പർ ലീഗിൽ ഇന്ത്യൻ താരം സ്മൃതി മന്ദാനക്ക് തകർപ്പൻ തുടക്കം. നിലവിലെ ചാമ്പ്യൻമാരായ വെസ്റ്റേൺ സ്റ്റോമിനായാണ് സ്മൃതി കളിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ 20 പന്തിൽ 48 റൺസ് അടിച്ചുകൂട്ടി ഇന്ത്യൻ താരം അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. മന്ദാനയുടെയും ഹെതർ നൈറ്റിന്റെയും മികവിൽ വെസ്റ്റേൺ സ്റ്റോം യോർക്ക് ഷെയർ ഡയമണ്ട്‌സിനെ 7 വിക്കറ്റിന് തകർത്തു

ആദ്യം ബാറ്റ് ചെയ്ത യോർക്ക് ഷെയർ ഡയമണ്ട്‌സ് 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ആദ്യ പന്തിൽ തന്നെ വെസ്റ്റേൺ സ്റ്റോമിന് ഓപണർ റാഹേൽ പ്രീസ്റ്റിനെ നഷ്ടപ്പെട്ടു. എന്നാൽ രണ്ടാം വിക്കറ്റിൽ മന്ദാനയും നൈറ്റും ഒത്തു ചേർന്ന് ടീമിനെ വിജയ തീരത്തേക്ക് എത്തിക്കുകയായിരുന്നു.

5 സിക്‌സും 3 ഫോറുകളും സഹിതമാണ് മന്ദാന 48 റൺസ് അടിച്ചുകൂട്ടിയത്. 62 പന്തിൽ 97 റൺസാണ് നൈറ്റ് അടിച്ചുകൂട്ടിയത്. ഇതിൽ 10 സിക്‌സറുകളും നൈറ്റ് പരത്തി. രണ്ട് പേരും കൂടി 15 സിക്‌സറുകളാണ് യോർക്ക് ഷെയറിനെതിരെ പറത്തിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *