വീണ്ടും തകർപ്പൻ ബാറ്റിംഗ്; ഇംഗ്ലണ്ടിൽ റെക്കോർഡുകൾ തകർത്ത് സ്മൃതി മന്ദാന

  • 326
    Shares

വിരാട് കോഹ്ലിയും സംഘവും ഇംഗ്ലണ്ടിൽ പതറുമ്പോൾ ബാറ്റ് കൊണ്ട് അടിച്ചുമുന്നേറുകയാണ് വനിതാ താരം സ്മൃതി മന്ദാന. കിയ സൂപ്പർ ലീഗിൽ അത്യുജ്ജ്വല ഫോമിലുള്ള മന്ദാന റെക്കോർഡ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിലും മന്ദാന അർധ സെഞ്ച്വറി സ്വന്തമാക്കി

വെസ്റ്റേൺ സ്റ്റോമിന് വേണ്ടി കളിക്കുന്ന മന്ദാന ഇന്നലെ യോർക്ക് ഷെയർ ഡയമണ്ട്‌സിനെതിരായ മത്സരത്തിൽ 56 റൺസെടുത്തു. മന്ദാനയുടെ മികവിൽ 173 റൺസ് എന്ന വിജയലക്ഷ്യം 19.2 ഓവറിൽ വെസ്‌റ്റേൺ സ്‌റ്റോം മറികടന്നു. അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതമാണ് മന്ദാനയുടെ പ്രകടനം.

ആറ് മത്സരങ്ങളിൽ നിന്ന് 338 റൺസാണ് മന്ദാനയുടെ സമ്പാദ്യം. വനിതാ ട്വന്റി 20 ലീഗിൽ ഒരു സീസണിലെ ഉയർന്ന റൺവേട്ടക്കാരി എന്ന റെക്കോർഡും മന്ദാന സ്വന്തമാക്കി. ടൂർണമെന്റ് ചരിത്രത്തിൽ ഇതുവരെയുള്ള ഉയർന്ന ബാറ്റിംഗ് ശരാശരി(84.50), ഉയർന്ന സ്‌ട്രൈക്ക് റേറ്റ്(183.69), ഉയർന്ന വ്യക്തിഗത സ്‌കോർ(102) കൂടുതൽ സിക്‌സർ(19), ബൗണ്ടറി(34) ഇതെല്ലാം സ്മൃതി മന്ദാനയുടെ പേരിലാണ്. 48, 37, 52, 43, 102, 56 എന്നിങ്ങനെയാണ് മന്ദാനയുടെ സ്‌കോറുകൾ

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *