ഇനി ഇന്ത്യൻ ക്രിക്കറ്റിനെ ദാദ നയിക്കും; ഗാംഗുലി ബിസിസിഐ തലപ്പത്തേക്ക്

Loading...
  • 317
    Shares

കൊൽക്കത്ത: പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് വരും. ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിയെ നിയമിച്ചേക്കുമെന്നാണ് ലഭിക്കുന്ന വാർത്തകൾ. ബിസിസിഐ തലപ്പത്ത് അഴിച്ചുപണി വേണമെന്ന് ലോധ കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് സൗരവിനെ ബിസിസിഐ തലപ്പത്തേക്ക് കൊണ്ടുവരുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും അഗ്രസീവായ നായകനായിരുന്നു സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിമറിക്കുന്നതിൽ ഗാംഗുലി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ബിസിസിഐ തലപ്പത്തേക്ക് ഗാംഗുലിയെ കൊണ്ടുവന്നാൽ ഇന്ത്യൻ ക്രിക്കറ്റിന് ഏറെ ഗുണം ചെയ്യുമെന്ന് ബിസിസിഐയിലെ തന്നെ മുതിർന്ന അംഗങ്ങൾ അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ

നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് സൗരവ് ഗാംഗുലി. ഈ സ്ഥാനം രാജിവെച്ച് ബിസിസിഐ പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹമെത്തുമെന്നാണ് കരുതുന്നത്. ബിസിസിഐയുടെ ടെക്‌നിക്കൽ കമ്മിറ്റിയിലും ഉപദേശക സമിതിയിലും ഐപിഎൽ ഗവേണിംഗ് കൗൺസിലിലും ഗാംഗുലി അംഗമാണ്.

ബോർഡിന്റെ തലപ്പത്ത് രാഷ്ട്രീയ നേതാക്കളോ ഉദ്യോഗസ്ഥരോ വേണ്ടെന്ന അതിപ്രാധാന്യമായ നിർദേശം ലോധ കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു. ബംഗാൾ ക്രിക്കറ്റ് പ്രസിഡന്റ് സ്ഥാനത്തിൽ ഗാംഗുലി രണ്ട് വർഷം പൂർത്തിയാക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും അപേക്ഷിച്ചില്ലെങ്കിൽ മാത്രം തീരുമാനം അറിയിക്കാമെന്നാണ് റിപ്പോർട്ടുകളോട് ഗാംഗുലി പ്രതികരിച്ചത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *