ഇന്ത്യൻ ടീമിൽ സമഗ്ര മാറ്റം ആവശ്യം; ധവാനെയും അശ്വിനെയും ഒഴിവാക്കണമെന്ന് ഗാംഗുലി

  • 105
    Shares

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ടീമിൽ സമഗ്ര അഴിച്ചുപണി ആവശ്യമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. ടീമിന്റെ ഓപണർമാരെ മാറ്റണം. പരമ്പരയിൽ കെ എൽ രാഹുലും മുരളി വിജയും ഓപൺ ചെയ്യട്ടെയെന്നും ഗാംഗുലി നിർദേശിക്കുന്നു

ശിഖർ ധവാനും മുരളി വിജയുമാണ് ഇന്ത്യക്കായി ടെസ്റ്റിൽ ഓപൺ ചെയ്യുന്നത്. എന്നാൽ ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ ധവാനേക്കാളും രാഹുലിന് ഓപണറായി ശോഭിക്കാനാകുമെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടുന്നു. വിദേശ പിച്ചുകളിൽ ധവാന്റെ പ്രകടനം അത്ര മെച്ചമുള്ളതല്ലെന്ന് ഗാംഗുലി പറയുന്നു

ധവാന് പുറകെ അശ്വിനെയും ടീമിൽ ഉൾപ്പെടുത്തരുതെന്നും ഗാംഗുലി തുറന്നടിച്ചു. അശ്വിന് പകരം കുൽദീപ് യാദവിനെ ഉൾപ്പെടുത്താനാണ് ഗാംഗുലി പറയുന്നത്. ഏകദിന, ട്വന്റി 20 പരമ്പരയിൽ കുൽദീപ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു

അതേസമയം മികച്ച ഫോമിൽ നിൽക്കുന്ന ധവാനെ ഓപണിംഗ് സ്ഥാനത്ത് നിന്ന് നീക്കാൻ മാനേജ്‌മെന്റ് തയ്യാറായേക്കില്ല. ഇംഗ്ലണ്ടിലും ധവാൻ തിളങ്ങിയിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *