എന്നെയും ഇതുപോലെ തഴഞ്ഞിട്ടുണ്ട്; അവഗണിക്കപ്പെട്ടവരുടെ കൂട്ടത്തിലേക്ക് സ്വാഗതമെന്ന് ഗാംഗുലി

  • 239
    Shares

വനിതാ ടി20 ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ നിന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമായ മിതാലി രാജിനെ തഴഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ഇതിഹാസതാരം സൗരവ് ഗാംഗുലി. മിതാലിയെ തഴഞ്ഞത് തന്നെ ഞെട്ടിച്ചില്ലെന്നും ഗാംഗുലി വ്യക്തമാക്കി. താനും ഇതുപോലെ തഴയപ്പെട്ടിട്ടുണ്ട്. മിതാലിയും തഴയപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ ഈ ഗ്രൂപ്പിലേക്ക് സ്വാഗതം എന്നാണ് എനിക്ക് പറയാനുള്ളതെന്നും ഗാംഗുലി പറഞ്ഞു

ക്യാപ്റ്റൻ പറഞ്ഞാൽ പുറത്തിരിക്കുകയെ നിവൃത്തിയുള്ളു. 2006ൽ പാക്കിസ്ഥാനെതിരെ നടന്ന ഫൈസാബാദ് ടെസ്റ്റിലാണ് എന്നെ പുറത്തിരുത്തിയത്. കരിയറിലെ മികച്ച സമയമായിരുന്നുവത്. ഏകദിനത്തിൽ മികച്ച കളിക്കാരിലൊരാളായിരുന്നിട്ടും 15 മാസത്തോളം ഒരു ഏകദിനത്തിൽ പോലും കളിപ്പിക്കാതിരുന്നിട്ടുണ്ട്. ഇതൊക്കെ ജീവിതത്തിൽ സംഭവിക്കും

ഇത് മിതാലിയുടെ കരിയറിന്റെ അവസാനമല്ല. മിതാലി നിരാശയാകരുത്. ടീമിന് വേണ്ടി അവർ സ്വന്തമാക്കിയ നേട്ടങ്ങൾ മിതാലിയെ തിരികെ ടീമിലെത്തിക്കുമെന്നും ഗാംഗുലി പറഞ്ഞു


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *