ദക്ഷിണാഫ്രിക്കക്ക് മുന്നിൽ റൺമല; രണ്ടാം ടെസ്റ്റിലും വിജയം പ്രതീക്ഷിച്ച് ലങ്ക

  • 91
    Shares

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കക്ക് കൂറ്റൻ സ്‌കോർ. രണ്ടാമിന്നിംഗ്‌സിൽ 275 റൺസിന് ഡിക്ലയർ ചെയ്ത ലങ്ക ദക്ഷിണാഫ്രിക്കക്ക് മുന്നിൽ വെച്ച് 490 റൺസിന്റെ വിജയലക്ഷ്യമാണ്. രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ്. ജയിക്കാനായി അവർക്ക് ഇനിയും 417 റൺസ് കൂടി വേണം

ശ്രീലങ്ക ആദ്യ ഇന്നിംഗ്‌സിൽ 338 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഗുണതിലകെ(57), കരുണരത്‌ന(53), ഡിസിൽവ(60) എന്നിവരുടെ അർധ സെഞ്ച്വറികളാണ് ലങ്കക്ക് ഭേദപ്പെട്ട സ്‌കോർ നേടി കൊടുത്തത്. എന്നാൽ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സിൽ തകരുകയായിരുന്നു. 34.5 ഓവറിൽ 124 റൺസിന് അവരുടെ എല്ലാവരും പുറത്തായി. 48 റൺസെടുത്ത ഡുപ്ലസിസായിരുന്നു ടോപ്‌സകോറർ

രണ്ടാം ഇന്നിംഗ്‌സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് എടുത്ത് നിൽക്കെ ലങ്ക ഡിക്ലയർ ചെയ്യുകയായിരുന്നു. കരുണരത്‌ന 81, ഗുണതിലകെ 61, ഏഞ്ചലോ മാത്യൂസ് 71 എന്നിവർ ലങ്കക്കായി തിളങ്ങി.

14 റൺസെടുത്ത മർക്രാമാണ് രണ്ടാം ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയുടെ പുറത്തായ ബാറ്റ്‌സ്മാൻ. 31 റൺസുമായി എൽഗറും 21 റൺസുമായി ബ്രയ്‌നും ക്രീസിലുണ്ട്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *