ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് ടീം നായിക സഹതാരത്തെ വിവാഹം ചെയ്തു
ദക്ഷിണാഫ്രിക്കൻ വനിതാ ടീം ക്യാപ്റ്റൻ ഡാനെ വാൻ നികേർക്ക് വിവാഹിതയായി. സഹതാരം മാരിസാനെ കാപിനെയാണ് ഡാനെ വിവാഹം ചെയ്തത്. ശനിയാഴ്ചയായിരുന്നു വിവാഹം. കാപ് ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹകാര്യം പങ്കുവെച്ചത്.
ടീമിലെ മറ്റു സഹതാരങ്ങളും വിവാഹത്തിൽ പങ്കെടുത്തു. ദക്ഷിണാഫ്രിക്കക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയാണ് നികേർക്ക്. 125 വിക്കറ്റുകൾ നേടിയ അവർ 1770 റൺസും ഏകദിനത്തിൽ നേടിയിട്ടുണ്ട്. ടി20യിൽ 1469 റൺസും 49 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
93 ഏകദിനങ്ങൾ കളിച്ച കാപ് 1618 റൺസും 99 വിക്കറ്റും നേടിയിട്ടുണ്ട്. ഇരുവരും കരിയറിൽ ഒരു ടെസ്റ്റ് മത്സരമാണ് കളിച്ചിട്ടുള്ളത്. 2014ൽ ഇന്ത്യക്കെതിരെയായിരുന്നുവത്.