അരങ്ങേറ്റത്തിൽ 88 പന്തിൽ സെഞ്ച്വറി; ചരിത്രം തിരുത്തി ദക്ഷിണാഫ്രിക്കൻ താരം

  • 300
    Shares

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക് തകർപ്പൻ ജയം. 78 റൺസിനാണ് ദക്ഷിണാഫ്രിക്ക ലങ്കയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 363 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക 285 റൺസിന് എല്ലാവരും പുറത്തായി

ദക്ഷിണാഫ്രിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച റീസ ഹെൻട്രിക്‌സിന്റെ തകർപ്പൻ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക 363 റൺസ് അടിച്ചുകൂട്ടിയത്. മൂന്നാമനായി ക്രീസിലെത്തിയ ഹെൻട്രിക്‌സ് 89 പന്തിൽ 102 റൺസാണ് അടിച്ചുകൂട്ടിയത്. എട്ട് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ഹെൻട്രിക്‌സിന്റെ സെഞ്ച്വറി. 88 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്

ഡുമിനി 70 പന്തിൽ 92 റൺസ് നേടി. ഹാഷിം ആംല 59ഉം മില്ലർ 51ഉം റൺസ് എടുത്തു. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടുന്ന പതിനാലാമത്തെ താരമാണ് ഹെൻട്രിക്‌സ്. അരങ്ങേറ്റ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറി കൂടിയാണിത്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *