എതിരാളികളെ കബളിപ്പിക്കാൻ കളിക്കാർ ജഴ്‌സി മാറ്റിയിട്ട് ഇറങ്ങി; ഇത് കൊറിയൻ തന്ത്രം

  • 625
    Shares

കൊറിയൻ താരങ്ങളെ കണ്ടാൽ തിരിച്ചറിയാനാകില്ലെന്ന് പൊതുവെ തമാശയായി പറയുന്ന കാര്യമാണ്. എന്നാൽ അതേ തമാശ തന്നെ തന്ത്രമായി സ്വീകരിച്ച കഥ പറയുകയാണ് കൊറിയൻ കോച്ച്. എതിരാളികളെ കബളിപ്പിക്കാനായി കൊറിയൻ താരങ്ങൾ പരസ്പരം ജഴ്‌സി മാറ്റിയിട്ടാണ് ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ കളിക്കാനിറങ്ങിയത്.

ദക്ഷിണ കൊറിയൻ പരിശീലകൻ ഷിൻ തായ് യംഗാണ് തന്ത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ജഴ്‌സി നോക്കി പേരു പഠിച്ചാൽ മാത്രമേ തങ്ങളുടെ താരങ്ങളെ തിരിച്ചറിയാൻ സാധിക്കു. അതിനാൽ താരങ്ങളുടെ ജഴ്‌സി പരസ്പരം മാറ്റിയിട്ട് ഇറങ്ങാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.

ബൊളീവിയക്കും സെനഗലിനും ഓസ്ട്രിയക്കും എതിരെ നടന്ന മത്സരങ്ങളിലായിരുന്നു കൊറിയയുടെ ഈ തന്ത്രം. തങ്ങളുടെ ടീമിന്റെ തന്ത്രങ്ങൾ ആരെങ്കിലും പഠിക്കാൻ ശ്രമിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

അതേസമയം, ഇന്നലെ നിർണായക മത്സരത്തിൽ ജർമനിയെ നേരിടാനൊരുങ്ങുമ്പോൾ ദക്ഷിണ കൊറിയക്ക് ഒരു പ്രതികാരം കൂടി വീട്ടേണ്ടതുണ്ടായിരുന്നു. 2002 ലോകകപ്പിൽ അവരുടെ കുതിപ്പിന് തടയിട്ടത് ജർമനിയായിരുന്നു. 2002ലെ കറുത്ത കുതിരകളായ ദക്ഷിണ കൊറിയ സെമിയിൽ ജർമനിയോട് 1-0ന് പരാജയപ്പെടുകയായിരുന്നു. ഇന്നലെ ജർമനിയെ തോൽപ്പിച്ചതിലൂടെ കൊറിയ വീട്ടിയത് പതിനാറ് വർഷത്തെ കടമാണ്

ജയം മാത്രം തേടിയാണ് ജർമനി ഇന്നലെ ഇറങ്ങിയത്. നേരത്തെ തന്നെ ലോകകപ്പിൽ നിന്ന് പുറത്തായ ദക്ഷിണ കൊറിയക്കാകട്ടെ ജർമനിയെ എങ്ങനെയെങ്കിലും തോൽപ്പിക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിക്കുകയും ചെയ്തതോടെ വീരോചിതമായാണ് കൊറിയ നാട്ടിലേക്ക് മടങ്ങുന്നത്.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *