ഇംഗ്ലണ്ട് ഓൾ ഔട്ടായി; നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 245 റൺസ് വിജയലക്ഷ്യം

  • 71
    Shares

സതാംപ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 245 റൺസിന്റെ വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് 271 റൺസിന് പുറത്തായി. 8 വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് തുടർന്ന ഇംഗ്ലണ്ട് 11 റൺസെടുക്കുന്നതിനിടെ ബാക്കി രണ്ട് വിക്കറ്റുകളും നഷ്ടപ്പെടുത്തി

നാല് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇഷാന്ത് ശർമ 2 വിക്കറ്റെടുത്തു. അശ്വിൻ, ബുമ്ര എന്നിവർ ഓരോ വിക്കറ്റുകളും നേടി. 46 റൺസുമായി ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായി നിന്ന കുറാൻ 46 റൺസിന് റൺ ഔട്ടാകുകയായിരുന്നു

69 റൺസെടുത്ത ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ജോ റൂട്ട് 48ഉം കുറാൻ 46ഉം സ്‌റ്റോക്‌സ് 30ഉം റൺസെടുത്തു.

വിജയം തേടിയിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ വിക്കറ്റ് നഷ്ടപ്പെട്ടു. റണ്‍സൊന്നുമെടുക്കാതെ രാഹുലാണ് പുറത്തായത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *