സ്പാനിഷ് പടയെ ഞെട്ടിച്ച് റഷ്യ; ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം

  • 20
    Shares

ലോകകപ്പ് പ്രീക്വാർട്ടറിലെ മൂന്നാം മത്സരത്തിൽ സ്‌പെയിനും റഷ്യയും തമ്മിൽ ഏറ്റുമുട്ടുന്നു. ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമും ഓരോ ഗോൾ വീതം നേടിയിട്ടുണ്ട്. മത്സരത്തിന്റെ 12ാം മിനിറ്റിൽ തന്നെ സ്‌പെയിൻ ലീഡ് നേടിയിരുന്നു. 42ാം മിനിറ്റിലാണ് റഷ്യ സമനില പിടിച്ചത്.

സെൽഫ് ഗോളിലൂടെയാണ് സ്‌പെയിൻ മുന്നിലെത്തിയത്. ഇസ്‌കോയുടെ ഫ്രീക്കിൽ നിന്ന് ലക്ഷ്യം നേടാൻ സെർജിയോ റാമോസ് ശ്രമിക്കുന്നതിനിടെ റഷ്യൻ താരം ഇഗ്നാസേവിച്ചിന്റെ കാലിൽ തട്ടി പന്ത് വലയിൽ എത്തുകയായിരുന്നു. നാൽപ്പത്തിരണ്ടാം മിനിറ്റിൽ സ്പാനിഷ് ബോക്‌സിൽ വെച്ച് പീക്വെ പന്ത് കൈ കൊണ്ട് തട്ടിയതിനെ തുടർന്ന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത സ്യൂബ പന്ത് കൃത്യമായി വലയിൽ എത്തിക്കുകയും ചെയ്തു. ലോകകപ്പിൽ സ്യൂബയുടെ മൂന്നാം ഗോളാണിത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *