അവസാന നിമിഷം തോൽവി ഒഴിവാക്കി ബാഴ്‌സ; ഇറ്റലിയിൽ ക്രിസ്റ്റിയാനോയുടെ യുവന്റസിന് തകർപ്പൻ ജയം

  • 107
    Shares

ലാ ലീഗയിൽ തോൽവി ഒരുവിധം ഒഴിവാക്കി ബാഴ്‌സലോണ. അത്‌ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിൽ തോൽവി മുന്നിൽ കണ്ടെങ്കിലും അവസാന നിമിഷം നേടിയ ഗോളിലൂടെ ബാഴ്‌സ സമനില പിടിക്കുകയായിരുന്നു. എഴുപത്തിയേഴാം മിനിറ്റിൽ ഡീഗോ കോസ്റ്റ നേടിയ ഗോളിലൂടെ അത്‌ലറ്റികോ മാഡ്രിഡ് മുന്നിലെത്തുകയായിരുന്നു. 90ാം മിനിറ്റിൽ ഡെംബാലയാണ് ബാഴ്‌സക്ക് സമനില നേടിക്കൊടുത്തത്.

സമനിലയിൽ ഒതുങ്ങിയെങ്കിലും ബാഴ്‌സലോണ തന്നെയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. പതിമൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ ലീഗിൽ 25 പോയിന്റാണ് അവർക്കുള്ളത്. 24 പോയിന്റുള്ള അത്‌ലറ്റികോ ലീഗിൽ രണ്ടാം സ്ഥാനത്താണ്. സീസണിൽ ബാഴ്‌സ വഴങ്ങുന്ന നാലാമത്തെ സമനിലയാണിത്.

ഇറ്റാലിയൻ ലീഗായ സിരീ എയിൽ യുവന്റസിന് തകർപ്പൻ ജയം. സ്പാലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുവന്റസ് തകർത്തത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 28ാം മിനിറ്റിലും ക്രൊയേഷ്യൻ താരം മാരിയോ മാൻഡ്‌സുകിച്ച് 60ാം മിനിറ്റിലും നേടിയ ഗോളുകളിലാണ് യുവന്റസിന്റെ ജയം.

സീരി എയിൽ 13 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 31 പോയിന്റുമായി യുവന്റസ് തന്നെയാണ് മുന്നിൽ. 13 മത്സരങ്ങളിൽ ഒന്നിൽ പോലും അവർ തോറ്റിട്ടില്ല. ഒരു മത്സരം മാത്രം സമനിലയിൽ കലാശിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *