എൽ ക്ലാസിക്കോയിൽ അടിപതറാതെ ബാഴ്‌സ; നാല് ദിവസത്തിനിടെ റയലിനെ തകർക്കുന്നത് രണ്ടാം തവണ

  • 109
    Shares

ലാ ലീഗ എൽ ക്ലാസികോയിൽ ബാഴ്‌സലോണക്ക് ജയം. റയൽ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ തകർത്തത്. ലീഗിൽ 26 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 50 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും 48 പോയിന്റുള്ള റയൽ മൂന്നാം സ്ഥാനത്തുമാണ്.

മത്സരത്തിന്റെ 26ാം മിനിറ്റിലാണ് ബാഴ്‌സയുടെ ഗോൾ പിറന്നത്. സെർബി റോബർട്ടോയുടെ പാസിൽ നിന്നും റയൽ പ്രതിരോധനിരയെ കബളിപ്പിച്ച് ഇവാൻ റാക്കിറ്റിച്ചാണ് ഗോൾ നേടിയത്. ബുധനാഴ്ച കോപ ഡെൽ റേയിലും ബാഴ്‌സ റയലിനെ പരാജയപ്പെടുത്തിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അന്നത്തെ ജയം. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ബാഴ്‌സ റയലിനെ തകർക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *