സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ബാഴ്‌സക്ക്; റെക്കോർഡ് നേട്ടവുമായി മെസ്സി

  • 175
    Shares

മാഡ്രിഡ്: സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ബാഴ്‌സലോണ സ്വന്തമാക്കി. മെസ്സിയുടെ നായകത്വത്തിൽ ഇറങ്ങിയ ആദ് മത്സരത്തിൽ തന്നെ കിരീടം നേടാനായതിന്റെ സന്തോഷത്തിലാണ് ബാഴ്‌സ താരങ്ങളും ആരാധകരും. സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സ തകർത്തത്.

മത്സരത്തിൽ സെവിയ്യയാണ് ആദ്യം ഗോൾ നേടിയത്. ഒമ്പതാം മിനിറ്റിൽ പാബ്ലോ സരാബിയിലൂടെ സെവിയ്യ മുന്നിലെത്തി. 42ാം മിനിറ്റിൽ ജെറാർഡ് പിക്വെ ബാഴ്‌സക്ക് സമനില നേടിക്കൊടുത്തു. മെസ്സിയുടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി റീ ബൗണ്ട് ചെയ്തു പീക്വെയുടെ കാലിലേക്ക് എത്തുകയായിരുന്നു. കൃത്യമായി പീക്വെ ഇത് വലയിലേക്ക് മറിച്ചിടുകയും ചെയ്തു.

സമനില പിടിച്ചതോടെ ബാഴ്‌സ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു. രണ്ടാം പകുതിയിൽ 78ാം മിനിറ്റിലാണ് വിജയഗോൾ പിറന്നത്. ഡെംബേലയുടെ ലോംഗ് റേഞ്ചർ ഷോട്ട് സെവ്വിയയെ ഗോളിയെയും കബളിപ്പിച്ച് വലയിലേക്ക് വീണു. മത്സരത്തിന്റെ അവസാന നിമിഷം സമനില നേടാനുള്ള സുവർണാവസരം സെവിയ്യ പാഴാക്കി. വിസാം ബിൻ എഡ്ഡർ എടുത്ത പെനാൽറ്റി ബാഴ്‌സ ഗോളി തടഞ്ഞിട്ടു.

കിരീട നേട്ടത്തോടെ ബാഴ്‌സലോണക്കായി ഏറ്റവുമധികം കിരീടങ്ങൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി. ബാഴ്‌സക്കായി മെസ്സിയുടെ 33ാം കിരീടമാണിത്. മുൻ നായകൻ ഇനിയേസ്റ്റയെയാണ് മെസ്സി മറികടന്നത്.

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *