ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞു; ലങ്കയ്‌ക്കെതിരെ നാണം കെട്ട തോൽവി

Loading...
  • 153
    Shares

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് നാണം കെട്ട തോൽവി. രണ്ടാമിന്നിംഗ്‌സിൽ 352 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 73 റൺസിന് പുറത്തായി. 278 റൺസിന്റെ തകർപ്പൻ ജയമാണ് ലങ്ക സ്വന്തമാക്കിയത്.

1992ന് ശേഷം ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറിനാണ് ഇന്നവർ പുറത്തായത്. മൂന്ന് പേർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം തികയ്ച്ചത്. 22 റൺസ് നേടിയ ഫിലൻഡറാണ് അവരുടെ ടോപ്‌സ്‌കോറർ. മർക്രാം 19 റൺസും ഡികോക് 10 റൺസും നേടി. ലങ്കക്ക് വേണ്ടി ദിൽരുവാൻ പെരേര ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെരാത്ത് മൂന്ന് വിക്കറ്റും സന്ധകൻ ഒരു വിക്കറ്റും നേടി.

ആദ്യ ഇന്നിംഗ്‌സിൽ ശ്രീലങ്ക 287 റൺസിന് ഓൾ ഔട്ടായി. 158 റൺസെടുത്ത കരുണരത്‌നയാണ് ഒന്നാമിന്നിംഗ്‌സിലെ അവരുടെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 126 റൺസിന് എല്ലാവരും പുറത്തായി. നായകൻ ഡുപ്ലെസിസ് 49 റൺസെടുത്തു. പെരേര നാല് വിക്കറ്റുകൾ വീഴ്ത്തി

രണ്ടാമിന്നിംഗ്‌സിൽ ലങ്ക 190 റൺസിന് എല്ലാവരും പുറത്തായി. 60 റൺസെടുത്ത കരുണരത്‌നയായിരുന്നു രണ്ടാമിന്നിംഗ്‌സിലെയും ടോപ് സ്‌കോറർ. 352 റൺസിന്റെ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 73 റൺസിന് പുറത്താകുകയായിരുന്നു. രണ്ടിന്നിംഗിസിലും കൂടി പെരേര പത്ത് വിക്കറ്റുകൾ വീഴ്ത്തി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *