സൺ റൈസേഴ്‌സിന് മടക്കയാത്ര; യാത്രയയപ്പ് നൽകി റിഷഭ് പന്തും പൃഥ്വി ഷായും

ഐപിഎല്ലിൽ ആദ്യ എലിമിനേറ്റർ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. സൺ റൈസേഴ്‌സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിനാണ് ഡൽഹി പരാജയപ്പെടുത്തിയത്. ഒരു പന്ത് ബാക്കി നിൽക്കെയാണ് ക്യാപിറ്റൽസ് വിജയലക്ഷ്യം മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത സൺ റൈസേഴ്‌സ് 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഡൽഹി 19.5 ഓവറിൽ 165 റൺസെടുത്തു.

തോൽവിയോടെ ഹൈദരാബാദ് സീസണിൽ പുറത്തായി. ഡൽഹി ഇനി രണ്ടാം എലിമിനേറ്റർ മത്സരത്തിൽ ചെന്നൈയെ നേരിടും. ഇതിലെ വിജയികൾ ഫൈനലിൽ മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും.

മധ്യനിരയുടെ കരുത്തിലാണ് സൺറൈസേഴ്‌സ് സ്‌കോർ 162ൽ എത്തിച്ചത്. മനീഷ് പാണ്ഡെ 30, വില്യംസൺ 28, വിജയ് ശങ്കർ 25, മുഹമ്മദ് നബി 20 റൺസെടുത്തു. നേരത്തെ ഓപണർ ഗുപ്റ്റിൽ 19 പന്തിൽ 36 റൺസുമായി തകർപ്പൻ തുടക്കവും സൺ റൈസേഴ്‌സിന് നൽകിയിരുന്നു. എന്നാൽ അവസാന ഓവറുകളിൽ വിക്കറ്റുകൾ വീണത് വൻ സ്‌കോറിലേക്ക് എത്തുന്നതിൽ നിന്നും ഹൈദരാബാദിനെ തടഞ്ഞു

അതേസമയം ഡൽഹിയുടെ തുടക്കം ഗംഭീരമായിരുന്നു. ധവാനും പൃഥ്വിയും ചേർന്ന് സ്‌കോർ 66 വരെ എത്തിച്ചു. 17 റൺസെടുത്ത ധവാനാണ് ആദ്യം പുറത്തായത്. വിക്കറ്റ് നഷ്ടമില്ലാതെ 66 റൺസ് എന്ന നിലയിൽ നിന്നും 3ന് 87 എന്ന നിലയിലേക്കും 4ന് 111 എന്ന നിലയിലേക്കും ഡൽഹി വീണു. പൃഥ്വി 56, ശ്രേയസ്സ് അയ്യർ 8 എന്നിവർ പുറത്തായതിന് പിന്നാലെയാണ് റിഷഭ് പന്ത് ക്രീസിലെത്തുന്നത്

21 പന്തിൽ 5 സിക്‌സും രണ്ട് ഫോറും സഹിതം പന്ത് 49 റൺസെടുത്തു. സ്‌കോർ 158ൽ ഏഴാം വിക്കറ്റായി പന്ത് മടങ്ങുമ്പോഴേക്കും ഹൈദരാബാദ് വിജയം ഉറപ്പിച്ച് കഴിഞ്ഞിരുന്നു. മൺറോ 14, റൂതർഫോഡ് 9 റൺസെടുത്തു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *