ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തിൽ ഒരു ടീമിന് ലോകകപ്പ് കിരീടമോ; ഐസിസിക്കെതിരെ രോഷം പുകയുന്നു

ലോകകപ്പ് ഫൈനലിൽ സൂപ്പർ ഓവർ അവസ്ഥ കണ്ട് ഐസിസിക്കെതിരെ ആരാധക രോഷം. സൂപ്പർ ഓവറിലൂടെ ചാമ്പ്യൻമാരെ തെരഞ്ഞെടുത്ത രീതിയാണ് രോഷത്തിന് ഇടയാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഫൈനലിൽ സൂപ്പർ ഓവറിലൂടെ വിജയിയെ തീരുമാനിക്കുന്നത്.

നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഒരേ സ്‌കോർ എത്തിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പർ ഓവറിലും ഇരു ടീമുകളും നേടിയത് ഒരേ സ്‌കോർ. ഇതോടെ കൂടുതൽ ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയിയെ ആയി തീരുമാനിക്കുകയായിരുന്നു. ഈ മാനദണ്ഡം അംഗീകരിക്കാനാകില്ലെന്നാണ് ആരാധകർ പറയുന്നത്‌

കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് ഇംഗ്ലണ്ടിനാണ്. ന്യൂസിലാൻഡ് ആണേൽ സൂപ്പർ ഓവറിൽ ഒരു സിക്‌സറും പറത്തി. എന്നിട്ടും നിയമം ഇംഗ്ലണ്ടിനൊപ്പം നിൽക്കുകയായിരുന്നു. ഇംഗ്ലണ്ട് താരങ്ങൾ 26 ബൗണ്ടറികളാണ് നേടിയത്. കിവീസ് താരങ്ങൾ മൂന്ന് സിക്‌സ് അടക്കം 17 ബൗണ്ടറികളും നേടി.

ക്രിക്കറ്റിലെ നിയമങ്ങൾ എന്നും ടീമുകൾക്കും ആരാധകർക്കും തലവേദന സൃഷ്ടിക്കുന്നവയാണ്. ഡക്ക് വർത്ത് ലൂയിസ് നിയമം ഇന്നും പലർക്കും ദഹിക്കാനായിട്ടില്ല. മഴനിയമം കൃത്യമായി നിർവചിക്കാൻ ഐസിസിക്കും ഇതുവരെ സാധിച്ചിട്ടില്ല. ഐസിസിയുടെ സൂപ്പർ ഓവർ നിയമത്തിനെതിരെ മുൻ താരങ്ങളും രംഗത്തുവന്നിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *