സുഷമാ സ്വരാജ് അന്തരിച്ചു; വിടവാങ്ങിയത് രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഇഷ്ടപ്പെട്ട നേതാവ്

Loading...

മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. ഇന്നലെ വൈകുന്നേരം വരെ സമൂഹ മാധ്യമങ്ങളിൽ അവർ സജീവമായിരുന്നു

കാശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ അഭിനന്ദിച്ച് സുഷമ രാത്രി എഴരക്ക് ട്വീറ്റ് ചെയ്തിരുന്നു. ഒന്നാം മോദി സർക്കാരിൽ ഏറ്റവും കൂടുതൽ കയ്യടികൾ വാങ്ങിയ നേതാവായിരുന്നു സുഷമ

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 2019 തെരഞ്ഞെടുപ്പിൽ സുഷമ മത്സരിച്ചിരുന്നില്ല. 2016ൽ സുഷമ സ്വരാജ് കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു. ഹരിയാന മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

1996, 1998, 1999 കാലത്ത് വാജ്‌പേയി സർക്കാരിലും കേന്ദ്രമന്ത്രിയായിരുന്നു. 2009-14 കാലത്ത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനവും വഹിച്ചിട്ടുണ്ട്

രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഇഷ്ടപ്പെട്ട നേതാവായിരുന്നു സുഷമ. പ്രവാസികളുടെ പല വിഷയങ്ങളിലും ഇവർ നേരിട്ട് ഇടപെട്ട് പരിഹാരമുണ്ടാക്കിയിരുന്നു. മാനുഷികമായ പല ഇടപെടലുകളും സുഷമയെ പ്രിയപ്പെട്ടതാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *