360 ഡിഗ്രിയിൽ കറങ്ങിത്തിരിഞ്ഞ് ഒരു പന്തേറ്; ഇത് പറ്റില്ലെന്ന് കിളി പോയ അമ്പയർ
സ്വിച്ച് ബാറ്റിംഗ് ക്രിക്കറ്റിൽ പതിവാണ്. ഷോട്ടുകൾ മാറ്റിയും ഇടംകയ്യനായി ഫീൽഡ് സെറ്റ് ചെയ്ത എതിർ ടീമിനെ കബളിപ്പിക്കാൻ വലംകയ്യനെ പോലെ ബാറ്റ് വീശി പന്ത് അതിർത്തിക്കപ്പുറത്തേക്ക് ബാറ്റ്സമാൻമാർ പറത്തുന്നത് ആരാധകരെ കോരിത്തരിപ്പിക്കാറുമുണ്ട്. എന്നാൽ ഇതേ അടവ് ബൗളർ സ്വീകരിച്ചപ്പോൾ അമ്പയർ തടഞ്ഞ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സ്വിച്ച് ബൗളിംഗ് നടത്തിയ താരത്തിന്റെ വീഡിയോ ബിസിസിഐ ആണ് തങ്ങളുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. സികെ നായിഡു ട്രോഫിയിൽ ഉത്തർ പ്രദേശും ബംഗാളും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. യുപിയുടെ ശിവസിംഗാണ് 360 ഡിഗ്രി കറങ്ങിത്തിരിഞ്ഞ് പന്ത് എറിഞ്ഞത്. പക്ഷേ ബൗളിംഗ് കണ്ട് അമ്പരന്ന അമ്പയർ ഡെഡ് ബോൾ വിളിക്കുകയായിരുന്നു.
എന്നാൽ ക്രിക്കറ്റ് ലോകത്തിൽ വലിയ ചർച്ചക്കാണ് ഈ വീഡിയോ വഴി വെച്ചിരിക്കുന്നത്. സ്വിച്ച് ബാറ്റിംഗ് ആസ്വദിക്കുന്ന അമ്പയർമാർ എന്തുകൊണ്ടാണ് ബൗളർമാർക്ക് ഈ സ്വാതന്ത്ര്യം നൽകാത്തത് എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം
വീഡിയോ കാണാം
Weirdo…!! Have a close look..!! pic.twitter.com/jK6ChzyH2T
— Bishan Bedi (@BishanBedi) November 7, 2018