തോൽവിക്ക് പിന്നാലെ ധോണിയെ പഴിച്ച് ആരാധകർ; തുഴച്ചിൽ ഇന്ത്യയെ തോൽപ്പിച്ചു

  • 360
    Shares

സിഡ്‌നി ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ എം എസ് ധോണിയെ പഴിച്ച് ആരാധകർ. സോഷ്യൽ മീഡിയയിലാണ് ധോണിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നത്. ധോണിയുടെ മെല്ലെപ്പോക്കാണ് ഇന്ത്യയെ അവസാന ഓവറുകളിൽ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് ഇവർ പറയുന്നു

96 പന്തിൽ 51 റൺസാണ് താരം നേടിയത്. 53.13 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ടെസ്റ്റ് ശൈലിയിലുള്ള ബാറ്റിംഗാണ് ഇന്ത്യയുടെ റിക്വേയർഡ് റൺ റേറ്റ് ഉയർത്തിയത് എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

നാല് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണ് ഇന്ത്യ പതറുന്ന സമയത്താണ് ധോണി ക്രീസിലെത്തിയത്. സ്‌കോർ 141ൽ നിൽക്കെയാണ് താരം പുറത്തായത്. രോഹിതുമായി ചേർന്ന് മികച്ച പാർട്ണർഷിപ്പുണ്ടാക്കിയെങ്കിലും നിരവധി പന്തുകൾ താരം പാഴാക്കി. അതേസമയം പതിഞ്ഞ രീതിയിലാണ് ബാറ്റിംഗ് ആരംഭിച്ചതെങ്കിലും പിന്നീട് കത്തിക്കയറാൻ രോഹിതിന് സാധിച്ചിരുന്നു. 129 പന്തിൽ 133 റൺസാണ് രോഹിത് നേടിയത്.

34 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. നാൽപത് ഓവർ എത്തുമ്പോഴേക്കും ഇന്ത്യക്ക് ഓരോവറിൽ ശരാശരി 12 റൺസിലധികം വേണമായിരുന്നു ജയിക്കാൻ. ഇതോടെ സമ്മർദത്തിലായ താരങ്ങൾ വൻ ഷോട്ടുകൾക്ക് തുനിഞ്ഞ് ഔട്ടാകുകയായിരുന്നു. കാർത്തികും ജഡേജയും രോഹിത് ശർമയും ഇതേ രീതിയിലാണ് പുറത്തായത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *