സിഡ്‌നിയിലും മായങ്കിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി; ഇന്ത്യക്ക് മികച്ച തുടക്കം

  • 447
    Shares

സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലാണ്. അർധ സെഞ്ച്വറി നേടിയ മായങ്ക് അഗർവാളും കെ എൽ രാഹുലുമാണ് പുറത്തായത്.

നാലാം ടെസ്റ്റിൽ ഓപണിംഗ് സ്ഥാനത്തേക്ക് മടങ്ങി എത്തിയ കെ എൽ രാഹുൽ വീണ്ടും നിരാശപ്പെടുത്തി. 9 റൺസ് മാത്രമായിരുന്നു രാഹുലിന്റെ സമ്പാദ്യം. തുടർന്ന് മായങ്ക് അഗർവാളും പൂജാരയും ചേർന്ന് സ്‌കോർ 126 വരെ എത്തിച്ചു. 112 പന്തിൽ രണ്ട് സിക്‌സും 7 ഫോറും സഹിതം 77 റൺസെടുത്ത അഗർവാളിനെ ലിയോൺ പുറത്താക്കി. തുടർച്ചയായ രണ്ടാം ടെസ്റ്റിലും മായങ്ക് അർധ സെഞ്ച്വറി സ്വന്തമാക്കി.

നിലവിൽ 34 റൺസുമായി ചേതേശ്വർ പൂജാരയും 6 റൺസുമായി വിരാട് കോഹ്ലിയുമാണ് ക്രീസിൽ. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഈ ടെസ്റ്റ് കൂടി ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *