സിഡ്‌നി ടെസ്റ്റിൽ കോട്ട കെട്ടി പൂജാരയുടെ സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

  • 270
    Shares

സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ചേതേശ്വർ പൂജാരയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ മുന്നോട്ടുകുതിക്കുന്നത്. നിലവിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് എടുത്തിട്ടുണ്ട്.

111 റൺസുമായി ചേതേശ്വർ പൂജാരയും 10 റൺസുമായി ഹനുമ വിഹാരിയുമാണ് ക്രീസിൽ. മായങ്ക് അഗർവാൾ 77, രാഹുൽ 9, കോഹ്ലി 23, രഹാനെ 18 എന്നിവരാണ് പുറത്തായത്.

ടെസ്റ്റ് ക്രിക്കറ്റിൽ പൂജാരയുടെ പതിനെട്ടാം സെഞ്ച്വറിയാണിത്. പരമ്പരയിൽ മൂന്നാമത്തേതും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *