രണ്ട് കൈ കൊണ്ടും പന്തെറിഞ്ഞ് കൗമാര താരം; തമിഴ് നാട് പ്രീമിയർ ലീഗിൽ അപൂർവ രംഗങ്ങൾ

  • 112
    Shares

അപൂർവ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് പ്രീമിയർ ലീഗ് സാക്ഷ്യം വഹിച്ചത്. ഒരേ മത്സരത്തിൽ ഒരു താരം രണ്ട് കൈ കൊണ്ടും ബൗൾ ചെയ്തത് അത്ഭുതത്തോടെയാണ് ആളുകൾ കണ്ടിരുന്നത്. വിബി കാഞ്ചി വീരൻസ് ടീമിന്റെ മൊകിത് ഹരിഹരനെന്ന കൗമാര താരമാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്

ദിണ്ടിഗൽ ഡ്രാഗൺസിന് എതിരായ മത്സരത്തിലാണ് ഹരിഹരൻ രണ്ട് കൈ കൊണ്ടും പന്തെറിഞ്ഞ് ബാറ്റ്‌സ്മാൻമാരെ ആശയക്കുഴപ്പത്തിലാക്കിയത്. പക്ഷേ മത്സരത്തിൽ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ ഹരിഹരന് സാധിച്ചില്ല.

ബൗളിംഗിലെ പോരായ്മ ഹരിഹരൻ ബാറ്റിംഗിൽ തീർക്കുകയും ചെയ്തു. 50 പന്തിൽ നിന്ന് 77 റൺസാണ് ഹരിഹരൻ അടിച്ചുകൂട്ടിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *