സമാനതകളില്ലാത്ത പോരാട്ടവീര്യം; കൈക്കുഴ പൊട്ടിയിട്ടും ക്രീസിൽ തുടർന്ന് തമീം

  • 118
    Shares

ക്രിക്കറ്റിൽ സമാനതകളില്ലാത്ത പോരാട്ട വീര്യം കാഴ്ചവെച്ച് ബംഗ്ലാ താരം തമീം ഇഖ്ബാൽ. ഏഷ്യാകപ്പിലെ ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് തമീമിന്റെ പോരാട്ടവീര്യം കണ്ടത്. മത്സരത്തിൽ രണ്ട് റൺസ് മാത്രമേ നേടിയുള്ളുവെങ്കിലും കാണികളുടെ കയ്യടിയോടെയാണ് തമീം പവലിയനിലേക്ക് തിരിച്ചുകയറിയത്.

രണ്ടാം ഓവറിൽ ലക്മലിന്റെ പന്ത് പ്രതിരോധിക്കുന്നതിനിടെ തമീമിന്റെ കൈക്കുഴക്ക് പരുക്കേൽക്കുകയായിരുന്നു. ഗുരുതര പരുക്ക് സംഭവിച്ചതോടെ താരം ഫിസിയോക്കൊപ്പം മൈതാനം വിട്ടു. എന്നാൽ അവസാന വിക്കറ്റിൽ തമീം പിന്നെയും ക്രീസിലേക്ക് മടങ്ങി എത്തുകയായിരുന്നു

47ാം ഓവറിൽ ഒമ്പത് വിക്കറ്റും വീണതോടെയാണ് മുഷ്ഫിഖറിനൊപ്പം ബാറ്റേന്തുന്നതിനായി പരുക്ക് വകവെക്കാതെ തമീം ക്രീസിലേക്ക് തിരിച്ചെത്തിയത്. ഒരു കൈ കൊണ്ട് തമിം പന്ത് പ്രതിരോധിക്കുകയും ചെയ്തതോടെ നിറഞ്ഞ കയ്യടികളോടെ കാണികൾ ഇത് സ്വീകരിക്കുകയും ചെയ്തു. തമീമിന്റെ കൈക്കുഴയിൽ പൊട്ടലുള്ളതായി സ്‌കാനിംഗിൽ വ്യക്തമായിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *