ക്രിസ്റ്റിയാനോ റൊണാൾഡോക്ക് 2 വർഷം തടവുശിക്ഷ; 19 ദശലക്ഷം യൂറോ പിഴയും

  • 229
    Shares

നികുതി വെട്ടിപ്പ് കേസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് രണ്ട് വർഷം തടവുശിക്ഷയും 19 ദശലക്ഷം യൂറോ പിഴയും ശിക്ഷയായി വിധിച്ചു. സ്പാനിഷ് കോടതിയുടേതാണ് വിധി. കഴിഞ്ഞ കുറച്ചുകാലങ്ങളായി നടന്നുവരുന്ന കേസിൽ ഇന്നാണ് വിധി വന്നത്

ഒത്തുതീർപ്പിന് മുതിർന്നതിനാലാണ് താരത്തിന് രണ്ട് വർഷം തടവുശിക്ഷയിൽ ഒതുങ്ങിയത്. സ്പാനിഷ് നിയമമനുസരിച്ച് രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്നവർക്ക് മാത്രമേ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നുള്ളു. പക്ഷേ കനത്ത തുക പിഴയായി ഒടുക്കേണ്ടി വരുന്നത് റൊണാൾഡോക്ക് തിരിച്ചടിയാണ്

പതിനാല് മില്യൺ യൂറോയുടെ നികുതി വെട്ടിപ്പ് റൊണാൾഡോ നടത്തിയതായാണ് ആദ്യം വന്ന കേസ്. പിഴയും പലിശയും കോടതി ചെലവുകളുടെ തുകയും ചേർത്താണ് 19 ദശലക്ഷം യൂറോ അടക്കാൻ കോടതി വിധിച്ചിരിക്കുന്നത്.

നേരത്തെ മെസ്സിയും നികുതി വെട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. മെസിക്ക് 21 മാസത്തെ തടവുശിക്ഷയാണ് ലഭിച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *