ധോണി തിരിച്ചെത്തിയെടോ, തന്നെ ഇനി ആവശ്യമില്ല; പന്തിനെ പ്രകോപിപ്പിച്ച് ഓസീസ് നായകൻ

  • 455
    Shares

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ താരങ്ങൾ തമ്മിലുള്ള വാക്ശരങ്ങൾ മുറുകുന്നു. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഓസീസ് നായകൻ ടിം പെയ്ൻ വിക്കറ്റിന് പിന്നിൽ നിന്ന് സ്ലെഡ്ജിംഗ് തുടർന്നു. റിഷഭ് പന്തിനെയാണ് ടിം പെയ്ൻ ഇന്ന് പ്രകോപിപ്പിക്കാൻ നോക്കിയത്.

രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പതറുമ്പോഴാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്. പന്ത് ബാറ്റ് ചെയ്യുമ്പോൾ പിന്നിൽ നിന്ന് പെയിൻ സ്ലെഡ്ജ് ചെയ്യുകയായിരുന്നു. ധോണി ഏകദിന ടീമിൽ തിരിച്ചെത്തിയല്ലോ, തന്നെ ഇനി ആർക്കും വേണ്ട, അതിനാൽ ഹെബാർട്ട് ഹറികെയ്ൻസിന് വേണ്ടി ബിഗ് ബാഷ് ലീഗിൽ കളിക്കാമല്ലോ എന്നായിരുന്നു പെയിന്റെ വാക്കുകൾ

പന്തിനെ മാനസികമായി കീഴ്‌പ്പെടുത്താനുള്ള ശ്രമമായിരുന്നു പെയിൻ നടത്തിയത്. എന്നാൽ ഇത് ശ്രദ്ധിക്കാതെ സമചിത്തതയോടെ തന്നെ പന്ത് ഓസീസ് ബൗളരെ പ്രതിരോധിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *