ടിറ്റെ ബ്രസീൽ പരിശീലക സ്ഥാനത്ത് തുടരും; ലക്ഷ്യം ഖത്തർ ലോകകപ്പ്

  • 65
    Shares

ബ്രസീൽ ഫുട്‌ബോൾ പരിശീലക സ്ഥാനത്ത് ടിറ്റെ തുടരും. 2022 വരെ അദ്ദേഹത്തന് കരാർ നീട്ടിക്കൊടുത്തു. 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് വരെ ടിറ്റെയുമായുള്ള കരാർ നീട്ടാൻ ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു

ലോകകപ്പിൽ ക്വാർട്ടറിൽ പുറത്തായതോടെ ടിറ്റെ പരിശീലക സ്ഥാനം രാജി വെച്ചേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ നെയ്മർ അടക്കമുള്ള താരങ്ങൾ ടിറ്റെ തന്നെ തുടരണമെന്ന് താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇതാണ് ഫുട്‌ബോൾ അസോസിയേഷനെ കരാർ നീട്ടി നൽകാൻ പ്രേരിപ്പിച്ചത്

2016ലാണ് ടിറ്റെ ബ്രസീൽ പരിശീലകനായി എത്തിയത്. ടിറ്റെക്ക് കീഴിൽ 20 മത്സരങ്ങൾ കളിച്ച ബ്രസീൽ രണ്ട് കളികൾ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. നാല് കളികൾ സമനിലയിൽ പിരിഞ്ഞു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *