യൂറോപ്പിന്റെ മികച്ച താരമായി ലൂക്കാ മോഡ്രിച്ച്; റൊണാൾഡോ രണ്ടാം സ്ഥാനത്ത്
യൂറോപ്യൻ ലീഗുകളിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള യുവേഫ പുരസ്കാരം റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്കാ മോഡ്രിച്ചിന്. ക്രിസ്റ്റിയാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും പിന്തള്ളിയാണ് മോഡ്രിച്ച് യുവേഫ താരമായത്.
ക്രിസ്റ്റ്യാനോ രണ്ടാം സ്ഥാനത്തേക്ക് വീണപ്പോൾ ലിവർപൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സലാഹ് മൂന്നാം സ്ഥാനത്തെത്തി. അതേസമയം ലയണൽ മെസ്സി അഞ്ചാം സ്ഥാനത്തേക്ക് വീണു. ഫ്രാൻസിന്റെ ഗ്രീസ്മാനാണ് നാലാം സ്ഥാനം.
മികച്ച താരമായി മോഡ്രിച്ച് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സ്ട്രൈക്കറായി റൊണാൾഡോയെ തെരഞ്ഞെടുത്തു. മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരവും മോഡ്രിച്ച് കരസ്ഥമാക്കി. റയൽ നായകൻ സെർജിയോ റാമോസ് മികച്ച പ്രതിരോധ താരമായി. കെയ്ലർ നവാസാണ് മികച്ച ഗോൾ കീപ്പർ