പതിനായിരം റൺസും കടന്ന് വിരാട് കോഹ്ലി; രണ്ടാം ഏകദിനത്തിലും സെഞ്ച്വറി

  • 102
    Shares

ഏകദിനത്തിൽ പതിനായിരം റൺസ് തികച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 206 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. പതിനായിരം ക്ലബ്ബിൽ അംഗമാകുന്ന ലോകത്തെ പതിമൂന്നാമത്തെ താരമാണ് കോഹ്ലി. ഇന്ത്യയിൽ നിന്നുള്ള അഞ്ചാമത്തെ താരവും.

സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, മഹേന്ദ്ര സിംഗ് ധോണി എന്നിവരാണ് കോഹ്ലിക്ക് മുമ്പേ പതിനായിരം റൺസ് തികച്ചവർ. ഇതിൽ ഇന്ന് ക്രിക്കറ്റിൽ തുടരുന്ന മഹേന്ദ്ര സിംഗ് ധോണിയെ മറുവശത്ത് സാക്ഷി നിർത്തിയാണ് കോഹ്ലി പതിനായിരം ക്ലബ്ബിലേക്ക് എത്തിയത്.

രണ്ടാം ഏകദിനത്തിൽ 81 റൺസ് എത്തിയതോടെയാണ് ഇന്ത്യൻ നായകൻ പതിനായിരം റൺസ് തികച്ചത്. കൂടാതെ രണ്ടാം ഏകദിനത്തിലും കോഹ്ലി സെഞ്ച്വറി സ്വന്തമാക്കി. 106 പന്തുകൾ 10 ഫോറുകളുടെ സഹായത്തോടെയാണ് സെഞ്ച്വറി നേട്ടം.

ഇന്ത്യ നിലവിൽ 44 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് എന്ന നിലയിലാണ്. അമ്പട്ടി റായിഡു 73, ധോണി 20, ധവാൻ 29, റിഷഭ് പന്ത് 17, രോഹിത് ശർമ 4 എന്നിവരാണ് പുറത്തായത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *