25ാം ടെസ്റ്റ് സെഞ്ച്വറിയുമായി നായകന്റെ പോരാട്ടം; പെർത്തിൽ ഇന്ത്യ തിരിച്ചടിക്കുന്നു

  • 251
    Shares

പെർത്ത് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് സെഞ്ച്വറി. മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷനിൽ തന്നെ കോഹ്ലി സെഞ്ച്വറി പൂർത്തിയാക്കി. കോഹ്ലിയുടെ മികവിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. മൂന്നാം ദിനം ബാറ്റിംഗ് തുടർന്ന് ഇന്ത്യക്ക് അജിങ്ക്യ രഹാനെയെ തുടക്കത്തിൽ നഷ്ടപ്പെട്ടിരുന്നു

229 പന്തുകളിൽ 12 ഫോറും ഒരു സിക്‌സുമായി 111 റൺസുമായി ക്ലോഹി ക്രീസിലുണ്ട്. 19 റൺസുമായി ഹനുമ വിഹാരിയാണ് മറുവശത്ത്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനും 105 റൺസ് പിറകിലാണ് ഇന്ത്യ ഇപ്പോഴും.

216 പന്തുകളിൽ നിന്നാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. ടെസ്റ്റിൽ കോഹ്ലിയുടെ 25ാം സെഞ്ച്വറിയാണിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *