ന്യൂജൻ ക്രിക്കറ്റിനെതിരെ തുറന്നടിച്ച് വിരാട് കോഹ്ലി; തന്നെ അതിന് കിട്ടില്ലെന്ന് ഇന്ത്യൻ നായകൻ

Loading...
  • 282
    Shares

ക്രിക്കറ്റിന്റെ പുതിയ രൂപമായ 100 ബോൾ ക്രിക്കറ്റിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ദേശീയ ക്രിക്കറ്റ് ബോർഡുകൾക്കുണ്ട്. നിലവിലെ മൂന്ന് ഫോർമാറ്റുകൾക്ക് പുറമെ പുതിയ ഒന്നിനെ കുറിച്ച് ചിന്തിക്കാൻ പോലും തനിക്കാകില്ലെന്നും കോഹ്ലി പറഞ്ഞു.

ക്രിക്കറ്റിലെ വാണിജ്യതാത്പര്യങ്ങൾക്കെതിരെ കോഹ്ലി രൂക്ഷമായാണ് പ്രതികരിച്ചത്. വിസ്ഡൻ മാസികക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡാണ് ക്രിക്കറ്റിന്റെ പുതിയ രൂപം കൊണ്ടുവരുന്നത്. ക്രിക്കറ്റിന്റെ യഥാർഥ സ്വഭാവത്തിന് മേലുള്ള വാണിജ്യ താത്പര്യങ്ങളുടെ കടന്നുകയറ്റം വ്യക്തമായി കൊണ്ടിരിക്കുകയാണെന്ന് കോഹ്ലി പറഞ്ഞു

പരീക്ഷണത്തിന്റെ ഭാഗമായി 100 ബോൾ ക്രിക്കറ്റിൽ ലോക ഇലവന് വേണ്ടി കളിക്കാൻ തന്നെ കിട്ടില്ലെന്നും കോഹ്ലി തുറന്നടിച്ചു. പുതിയ ഫോർമാറ്റിന്റെ പരീക്ഷണ വസ്തുവാകാൻ തനിക്ക് താത്പര്യമില്ല. കളിക്കാർക്കും ആരാധകർക്കും ചിലപ്പോൾ വേറിട്ട അനുഭവമായേക്കാം. പക്ഷേ തനിക്ക് അതേക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും കോഹ്ലി ചൂണ്ടിക്കാട്ടി. ഇല്ലെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താത്പര്യം ജനങ്ങൾക്ക് കുറയും. ടി20 ക്രിക്കറ്റ് എന്ന പോലെ തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം ക്രിക്കറ്റ് ബോർഡുകൾക്കാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *