കരുൺ നായരെ കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി

  • 44
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് കരുൺ നായരെ ഒഴിവാക്കിയ സംഭവത്തിൽ പൊട്ടിത്തെറിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് കോഹ്ലി രോഷാകുലനായി പ്രതികരിച്ചത്.

സെലക്ഷൻ എന്റെ പണിയല്ല. കളിക്കാരനെന്ന നിലയിൽ ഞങ്ങളുടെ ജോലി ഞങ്ങൾ ചെയ്യുന്നുണ്ട്. എല്ലാവരും അവരവരുടെ ജോലി മനസ്സിലാക്കി പ്രവർത്തിക്കണം. ചീഫ് സെലക്ടർ ഇക്കാര്യത്തിൽ ഇതിനകം മറുപടി പറഞ്ഞിട്ടുണ്ട്. സെലക്ടർമാരുടെ തീരുമാനത്തെ കുറിച്ച് ഞാനെന്തെങ്കിലും പറയേണ്ട കാര്യമില്ല

ക്യാപ്റ്റനും മാനേജ്‌മെന്റിനും ടീം സെലക്ഷനിൽ പങ്കുണ്ടെന്ന വാദം കോഹ്ലി തള്ളി. നേരത്തെ കരുൺ നായരെ ടീമിലെടുക്കാത്തതിനെ വിമർശിച്ച് ഹർഭജൻ സിംഗ്, ഗാംഗുലി തുടങ്ങിയ താരങ്ങൾ രംഗത്തുവന്നിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ കരുൺ നായർ ഉൾപ്പെട്ടിരുന്നുവെങ്കിലും ഒരു മത്സരത്തിൽ പോലും കളിപ്പിച്ചിരുന്നില്ല. ഇംഗ്ലണ്ട് പര്യടനത്തിൽ ഇല്ലാതിരുന്ന ഹനുമ വിഹാരിയെ വിൻഡീസുമായുള്ള ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *