ടീമംഗങ്ങളെല്ലാം നോ പറഞ്ഞു, പക്ഷേ കോഹ്ലി ആരാധികയെ നിരാശപ്പെടുത്തിയില്ല

Loading...
  • 190
    Shares

പൊതുവെ ചൂടൻ സ്വഭാവക്കാരനായിട്ടാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പറഞ്ഞു കേൾക്കുന്നത്. എന്നാൽ ആരാധകർക്ക് മുമ്പിൽ കോഹ്ലി എന്നും കൂളാണ്. ഏത് തിരിക്കിനിടയിലും തന്റെ ആരാധകരെ പരിഗണിക്കാൻ താരം സമയം കണ്ടെത്താറുമുണ്ട്.

ഹേറ്റേഴ്‌സിന് പോലും കോഹ്ലിയോട് ഇഷ്ടം തോന്നുന്ന ഒരു വീഡിയോയാണ് ബിസിസിഐ പുറത്തുവിട്ടത്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിനായി താമസ സ്ഥലത്ത് നിന്ന് ഗ്രൗണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ താരങ്ങളുടെ ഓട്ടോ ഗ്രാഫിനായി ഒരു ആരാധിക കാത്തുനിൽക്കുന്നതാണ് വീഡിയോയിലുള്ളത്. ദിനേശ് കാർത്തിക്, ഉമേഷ് യാദവ്, കെ എൽ രാഹുൽ, റെയ്‌ന, രവി ശാസ്ത്രി, എം എസ് ധോണി എന്നിവരോടൊക്കെ ഇവർ ഓട്ടോ ഗ്രാഫിനായി അപേക്ഷിക്കുന്നുണ്ട്. എന്നാൽ ആരും ഇവരെ പരിഗണിക്കാതെ ബസിലേക്ക് കയറുകയായിരുന്നു

ഇവർക്കൊക്കെ പുറകിലാണ് കോഹ്ലി ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയത്. ഫോണിൽ എന്തോ തിരക്കിട്ടാണ് താരം പുറത്തേക്കിറങ്ങുന്നത്. കിട്ടുമെന്ന് ഒരു ഉറപ്പുമില്ലാതെ തന്നെ ആരാധിക കോഹ്ലിക്ക് നേരെയും ഓട്ടോഗ്രാഫ് നീട്ടി. എന്നാൽ അവരെ പോലും അമ്പരപ്പിച്ച് താരം ഒപ്പിട്ട് നൽകുകയായിരുന്നു
വീഡിയോ കാണാം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *