വിരാട് കോഹ്ലിക്ക് താക്കീത് നൽകിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ബിസിസിഐ
ആരാധകരോട് മാന്യമായി പെരുമാറണമെന്ന രീതിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്ക് താക്കീത് നൽകിയന്ന വാർത്ത ബിസിസിഐ തള്ളി. ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് വാർത്തകളെ നിഷേധിക്കുന്നത്. നവംബർ 17ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രമാണ് ആദ്യമായി വിരാടിന് താക്കീത് നൽകിയെന്ന വാർത്ത പുറത്തുവിട്ടത്. ഇത് മറ്റ് പത്രങ്ങളും ഏറ്റുപിടിക്കുകയായിരുന്നു
എന്നാൽ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബിസിസിഐ വ്യക്തമാക്കി. കോഹ്ലി തന്റെ ആരാധകന് നൽകിയ മറുപടിയാണ് വിവാദങ്ങൾക്ക് തുടക്കം. ഇന്ത്യൻ താരങ്ങളെ ഇഷ്ടമല്ലെങ്കിൽ പിന്നെന്തിന് ഈ രാജ്യത്ത് ജീവിക്കണമെന്ന് ആരാധകനോട് കോഹ്ലി ചോദിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് കോഹ്ലിക്ക് താക്കീത് നൽകിയെന്ന വാർത്ത വന്നത്.