24ാം ടെസ്റ്റ് സെഞ്ച്വറിയുമായി കോഹ്ലി; റൺമല കയറി ടീം ഇന്ത്യ

  • 176
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. നിലവിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 486 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കായി നായകൻ വിരാട് കോഹ്ലി സെഞ്ച്വറി സ്വന്തമാക്കി. ടെസ്റ്റിൽ കോഹ്ലിയുടെ 24ാം സെഞ്ച്വറിയാണിത്. അതേസമയം തകർത്തടിച്ചു കളിച്ച റിഷഭ് പന്ത് 92ൽ പുറത്തായത് മാത്രാണ് ആരാധകരെ വിഷമിപ്പിച്ചത്

രണ്ടാം ദിനം തുടക്കത്തിൽ സൂക്ഷിച്ചാണ് പന്തും കോഹ്ലിയും കളി ആരംഭിച്ചതെങ്കിലും ഏതാനും ഓവറുകൾക്ക് ശേഷം റിഷഭ് പന്ത് ആക്രമണാത്മക ബാറ്റിംഗ് ആരംഭിച്ചു. സ്‌കോർ 470ൽ നിൽക്കെയാണ് പന്ത് പുറത്താകുന്നത്. 84 പന്തിൽ നാല് സിക്‌സും എട്ട് ഫോറും സഹിതം 92 റൺസാണ് പന്ത് നേടിയത്.

കോഹ്ലി 197 പന്തിൽ 110 റൺസുമായി ക്രീസിൽ നിൽക്കുകയാണ്. ഏഴ് ഫോറുകളും കോഹ്ലി കണ്ടെത്തി. 9 റൺസെടുത്ത ജഡേജയാണ് കോഹ്ലിക്കൊപ്പം ക്രീസിലുള്ളത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *