ഹാട്രിക് സെഞ്ച്വറിയുമായി ഇന്ത്യൻ നായകൻ; കോഹ്ലിയെ കൊണ്ട് പൊറുതിമുട്ടി വിൻഡീസ്

Loading...
  • 155
    Shares

വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലും സെഞ്ച്വറി സ്വന്തമാക്കിയതോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നേടിയത് മറ്റൊരു അപൂർവ റെക്കോർഡാണ്. തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ ബഹുമതിയാണ് കോഹ്ലിയെ തേടിയെത്തിയത്. ലോകത്തിലെ തന്നെ പത്താമത്തെ താരവുമാണ് കോഹ്ലി.

ഏകദിനത്തിൽ കോഹ്ലിയുടെ 38ാം സെഞ്ച്വറിയാണിത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി 404 റൺസാണ് കോഹ്ലി അടിച്ചുകൂട്ടിയത്. ആദ്യ ഏകദിനത്തിൽ 140, രണ്ടാം ഏകദിനത്തിൽ 157 നോട്ടൗട്ട്, മൂന്നാം മത്സരത്തിൽ 107 റൺസ് എന്നിങ്ങനെയാണ് വിൻഡീസ് പരമ്പരയിലെ കോഹ്ലിയുടെ സ്‌കോർ.

കോഹ്ലിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് വിൻഡീസ് ബൗളർമാർ. പരമ്പരയിലാകെ വിൻഡീസിന് ഭീഷണിയായി മാറിയിരിക്കുന്നത് കോഹ്ലി മാത്രമാണ്. കോഹ്ലിയെ പുറത്താക്കിയാൽ ജയം സ്വന്തമാക്കാമെന്നതാണ് വിൻഡീസിന്റെ അവസ്ഥ. ഇന്നലെ അത് വ്യക്തമായി തെളിയുകയും ചെയ്തു. 119 പന്തിൽ 107 റൺസെടുത്ത് കോഹ്ലി പുറത്തായപ്പോൾ തന്നെ ഇന്ത്യ പരാജയം ഉറപ്പിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *