മായങ്കിനെ അധിക്ഷേപിച്ച കെറി ഒക്കീഫക്ക് മറുപടിയുമായി കോഹ്ലി; ഞങ്ങളുടെ ആഭ്യന്തര ക്രിക്കറ്റ് അത്രയ്ക്കും ശക്തമാണ്

  • 676
    Shares

ഇന്ത്യൻ ഓപണർ മായങ്ക് അഗർവാളിനെ അധിക്ഷേപിച്ച കമന്റേറ്ററും മുൻ ഓസീസ് താരവുമായ കെറി ഒക്കീഫെക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മെൽബൺ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച മായങ്ക് ബാറ്റ് ചെയ്യുമ്പോഴാണ് കെറി അധിക്ഷേപം ചൊരിഞ്ഞത്. മായങ്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും അത് ഹോട്ടലിലെ വെയ്റ്റർമാർക്ക് എതിരെയായിരുന്നുവെന്നായിരുന്നു കെറിയുടെ പരിഹാസം

ടെസ്റ്റ് വിജയത്തിന് ശേഷം സമ്മാനദാന ചടങ്ങിലാണ് കോഹ്ലി ഇതിന് മറുപടി നൽകിയത്. ഞങ്ങൾ വിജയിച്ചത് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് നേടിയ അനുഭവം കൊണ്ടാണ്. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് അതിശക്തമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സംവിധാനത്തിനാണ് എല്ലാ ക്രഡിറ്റും. കോഹ്ലി പറഞ്ഞു

മായങ്കിനെ അധിക്ഷേപിച്ച സംഭവത്തിൽ കെറി മാപ്പ് പറഞ്ഞിരിുന്നു. ചാനൽ സംപ്രേഷകരായ ഫോക്‌സ് സ്‌പോർട്‌സിന് നൽകിയ തുറന്ന കത്തിലാണ് ഒക്കീഫെ ക്ഷമ പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *