തോൽവിയിലും തല ഉയർത്തിപ്പിടിച്ച നായകൻ; കോഹ്ലി ഇന്നലെ സ്വന്തമാക്കിയ റെക്കോർഡുകൾ

  • 330
    Shares

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും തല ഉയർത്തിപ്പിടിച്ചാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മൈതാനം വിട്ടത്. ബാറ്റ്‌സ്മാൻമാരെല്ലാം ഒന്നൊന്നായി പരാജയപ്പെടുമ്പോഴും ഒറ്റയ്ക്ക് നിന്ന് പൊരുതിയെങ്കിലും കോഹ്ലിക്ക് ഇന്ത്യയെ വിജയതീരത്ത് എത്തിക്കാൻ സാധിച്ചില്ല. പക്ഷേ ഒരുപിടി റെക്കോർഡുകൾ എഴുതി ചേർത്താണ് കോഹ്ലി തന്റെ ഇന്നിംഗ്‌സ് പൂർത്തിയാക്കിയത്.

ഏകദിനത്തിലെ തന്റെ 41ാം സെഞ്ച്വറിയാണ് കോഹ്ലി ഇന്നലെ റാഞ്ചിയിൽ കുറിച്ചത്. 85 പന്തുകളിൽ നിന്നായിരുന്നു ഇന്ത്യൻ നായകൻ ശതകം പൂർത്തിയാക്കിയത്. കരിയറിൽ 41 സെഞ്ച്വറികൾ നേടിയ കോഹ്ലിക്ക് ബാറ്റിംഗ് ഇതിഹാസം സച്ചിനെ മറികടക്കാൻ ഇനി വേണ്ടത് വെറും 8 സെഞ്ച്വറികൾ കൂടിയാണ്. സച്ചിന് ഏകദിനത്തിലുള്ളത് 49 സെഞ്ച്വറികളാണ്.

ഓസ്‌ട്രേലിയക്കെതിരായ എട്ടാം സെഞ്ച്വറിയാണ് കോഹ്ലി ഇന്നലെ നേടിയത്. ഓസീസിനെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി സ്വന്തമാക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും കോഹ്ലിക്ക് സ്വന്തമായി. സച്ചിനെയാണ് കോഹ്ലി പിന്തള്ളിയത്. സച്ചിന് ഓസീസിനെതിരെ 7 സെഞ്ച്വറികളാണുള്ളത്.

ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താനും കോഹ്ലിക്കായി. രാഹുൽ ദ്രാവിഡിനെ മറികടന്നാണ് കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. ഗാംഗുലിയും സച്ചിനുമാണ് പട്ടികയിൽ കോഹ്ലിക്ക് മുന്നിലുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *