ഓസീസ് മണ്ണില്‍ പുതിയ റെക്കോര്‍ഡുമായി ഇന്ത്യന്‍ നായകന്‍; ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമത്

  • 192
    Shares

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാമിന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി സ്വന്തം പേരില്‍ മറ്റൊരു റെക്കോര്‍ഡും നേടിയാണ് ക്രീസ് വിട്ടത്. ഓസീസ് മണ്ണില്‍ 1000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും വേഗതയില്‍ ഓസീസ് മണ്ണില്‍ 1000 റണ്‍സ് തികച്ച താരവും കോഹ്ലിയാണ്

സച്ചിന്‍, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഓസ്‌ട്രേലിയയില്‍ 1000 റണ്‍സ് തികച്ചിട്ടുള്ള മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. സച്ചിന്‍ 1809 റണ്‍സും ലക്ഷ്മണ്‍ 1236 റണ്‍സും ദ്രാവിഡ് 1143 റണ്‍സുമാണ് സ്വന്തമാക്കിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഓസീസ് മണ്ണില്‍ 1000 റണ്‍സ് തികയ്ക്കുന്ന 28ാമത്തെ താരമാണ് കോഹ്ലി

രണ്ടാമിന്നിംഗ്‌സില്‍ 5 റണ്‍സ്് എടുത്തു നില്‍ക്കുമ്പോഴാണ് കോഹ്ലി ഓസീസ് മണ്ണിലെ 1000 റണ്‍സ് തികച്ചത്. മത്സരത്തില്‍ 34 റണ്‍സ് എടുക്കാനെ പക്ഷേ കോഹ്ലിക്ക് സാധിച്ചുള്ളു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *