സച്ചിനെ ഒരിക്കൽ കൂടി പിന്നിലാക്കി കിംഗ് കോഹ്ലിയുടെ മറ്റൊരു റെക്കോർഡ്

ഏകദിന ക്രിക്കറ്റിൽ റെക്കോർഡുകൾ അതിവേഗം തകർക്കുന്നതിൽ റെക്കോർഡ് ഇടുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. കിംഗ് കോഹ്ലിയെന്ന വിളിപ്പേര് അന്വർഥമാക്കുന്ന പ്രകടനമാണ് ഓരോ മത്സരത്തിലും താരത്തിൽ നിന്നുണ്ടാകുന്നത്. ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിലും കോഹ്ലി ഒരു പുതിയ റെക്കോർഡ് കൂടി തന്റെ കരിയറിൽ എഴുതി ചേർത്തു. മറികടന്നത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറെയും

ഏകദിന ക്രിക്കറ്റിൽ അതിവേഗം 11,000 റൺസ് പിന്നിടുന്ന താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. 230 ഏകദിനങ്ങളിൽ 222 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോഹ്ലി 11000 റൺസ് പിന്നിട്ടത്. സച്ചിൻ 11,000 റൺസ് പിന്നിടാനെടുത്തത് 276 ഇന്നിംഗ്‌സുകളിൽ നിന്നാണ്.

12 വർഷവും 41 ദിവസവുമെടുത്താണ് സച്ചിൻ അരങ്ങേറ്റത്തിന് ശേഷം 11,000 റൺസിലെത്തിയത്. കോഹ്ലിയാകട്ടെ 11 വർഷത്തിൽ താഴെ മാത്രമാണ് ഇതിന് വേണ്ടി ചെലവാക്കിയത്. ഏകദിന സെഞ്ച്വറികളുടെ റെക്കോർഡും സച്ചിനിൽ നിന്ന് വഴുതിപ്പോകാൻ അധികം കാലം കാത്തുനിൽക്കേണ്ടി വരില്ല. സച്ചിന് ഏകദിനത്തിൽ 49 സെഞ്ച്വറികളാണുള്ളത്. കോഹ്ലിക്ക് നിലവിൽ 41 സെഞ്ച്വറികളുണ്ട്.

അന്താരാഷ്ട്ര തലത്തിൽ 11,000 റൺസ് പിന്നിടുന്ന ഒമ്പതാമത്തെ താരമാണ് കോഹ്ലി. സച്ചിൻ, കുമാർ സംഗക്കാര, റിക്കി പോണ്ടിംഗ്, സനത് ജയസൂര്യ, മഹേല ജയവർധന, ഇൻസമാം ഉൾ ഹഖ്, ജാക്വിസ് കല്ലിസ്, സൗരവ് ഗാംഗുലി എന്നിവരാണ് ഇതിന് മുമ്പായി 11,000 റൺസ് പിന്നിട്ടത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *