81 റൺസകലെ വിരാട് കോഹ്ലിയെ കാത്ത് ഏകദിനത്തിലെ അപൂർവ നേട്ടം; പ്രതീക്ഷയോടെ ആരാധകർ

  • 154
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് വിശാഖപട്ടണത്ത് ഇന്ത്യ ഇറങ്ങുമ്പോൾ ആരാധകരുടെ ശ്രദ്ധ നായകൻ വിരാട് കോഹ്ലിയിലാണ്. ഏകദിനത്തിലെ അപൂർവ നേട്ടത്തിന് അരികിലാണ് കോഹ്ലി. 81 റൺസ് കൂടി നേടിയാൽ ഏകദിനത്തിൽ പതിനായിരം റൺസ് തികയ്ക്കുന്നവരുടെ ക്ലബ്ബിലേക്ക് കോഹ്ലിക്ക് കയറാം. രണ്ടാം ഏകദിനത്തിൽ തന്നെ ഇന്ത്യൻ നായകൻ ഈ നേട്ടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

ഏകദിനത്തിൽ പതിനായിരം റൺസ് തികയ്ക്കുന്ന പതിമൂന്നാമത്തെ താരമാകാനുള്ള ഒരുക്കത്തിലാണ് കോഹ്ലി. അഞ്ചാമത്തെ ഇന്ത്യൻ താരവും. സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, ധോണി എന്നിവരാണ് നിലവിൽ പതിനായിരം ക്ലബ്ബിലുള്ള ഇന്ത്യൻ താരങ്ങൾ. 18426 റൺസുള്ള സച്ചിൻ തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

212 മത്സരങ്ങളിൽ 204 ഇന്നിംഗ്‌സുകളിൽ നിന്നായി 9919 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. വിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ 107 പന്തിൽ നിന്ന് 140 റൺസ് നേടിയ താരം മികച്ച ഫോമിലാണുള്ളത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *