കോഹ്ലി ഒരിക്കലും ഓസ്‌ട്രേലിയയിൽ സെഞ്ച്വറി നേടില്ല; വെല്ലുവിളിയുമായി ഓസീസ് താരം

  • 364
    Shares

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയെ വെല്ലുവിളിച്ച് ഓസീസ് താരം പാറ്റ് കമ്മിൻസ്. ലോകത്തെ തന്നെ മികച്ച ബാറ്റ്‌സ്മാൻമാരിലൊരാളായ കോഹ്ലിക്ക് ഓസ്‌ട്രേലിയയിൽ സെഞ്ച്വറി നേടാനാകില്ലെന്നാണ് പാറ്റ് കമ്മിൻസിന്റെ വെല്ലുവിളി

തന്റെ വെല്ലുവിളിയെ ധൈര്യപൂർവം, കരുത്തുറ്റ പ്രവചനം എന്നും കമ്മിൻസ് വിശേഷിപ്പിക്കുന്നു. ഈ വർഷം അവസാനത്തോടെ ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് കമ്മിൻസിന്റെ വെല്ലുവിളി

2014ൽ ഓസീസ് പര്യടനത്തിൽ കോഹ്ലി നാല് സെഞ്ച്വറികൾ സ്വന്തമാക്കിയിരുന്നു. എന്നാൽ അന്നത്തെ കളി കോഹ്ലിക്ക് ഇനി ആവർത്തിക്കാനാകില്ലെന്നാണ് കമ്മിൻസ് പറയുന്നത്.

ഇന്ത്യൻ ടീമിന് ഓസീസ് മണ്ണിൽ വിജയങ്ങൾ ഉണ്ടാകില്ലെന്നും കമ്മിൻസ് തുറന്നടിച്ചു. എന്നാൽ കമ്മിൻസിന്റെ വിരുദ്ധമായ അഭിപ്രായമാണ് ഓസീസ് ബൗളിംഗ് ഇതിഹാസം മക്ഗ്രാത്ത് നടത്തിയത്. ഓസീസ് ബൗളർമാർക്ക് കോഹ്ലി കടുത്ത വെല്ലുവിളിയായിരിക്കുമെന്ന് മക്ഗ്രാത്ത് പറയുന്നു

 

Leave a Reply

Your email address will not be published. Required fields are marked *