വിരാട് കോഹ്ലിക്കും മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം

  • 36
    Shares

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി, ഭാരദ്വേഹന താരം മീരാഭായ് ചാനു എന്നിവരെ ഈ വർഷത്തെ രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡിന് നാമനിർദേശം ചെയ്തു. ഇതോടെ സച്ചിനും ധോണിക്കും ശേഷം രാജീവ് ഗാന്ധി ഖേൽ രത്‌ന ലഭിക്കുന്ന ക്രിക്കറ്റ് താരമായി കോഹ്ലി മാറും.

രാജ്യത്തെ കായികതാരങ്ങൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്. 1997ലാണ് സച്ചിന് ഖേൽരത്‌ന ലഭിച്ചത്. ധോണിക്ക് 2007ലും.

കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ ചാനു സ്വർണം നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിലും ചാനു സ്വർണം സ്വന്തമാക്കി. ഷട്ടിൽ താരം കിഡംബി ശ്രീകാന്തിന്റെ പേരും ഖേൽരത്‌നക്കായി നിർദേശിച്ചിട്ടുണ്ടെങ്കിലും കായിക മന്ത്രാലയം കൂടി അംഗീകരിക്കേണ്ടതുണ്ട്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *