കിംഗ് കോഹ്ലി: ഇംഗ്ലണ്ടിൽ കുറിച്ചത്‌ ഒരുപിടി അപൂർവ റെക്കോർഡുകൾ

Loading...
  • 173
    Shares

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ അസാമാന്യ പ്രകടനത്തിലൂടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സ്വന്തമാക്കിയത് അപൂർവ റെക്കോർഡുകൾ. തകർന്നു തുടങ്ങിയ ഇന്ത്യയെ ഒറ്റക്ക് ചുമലിലേറ്റി ചെറുത്തു നിൽക്കുകയായിരുന്നു കോഹ്ലി. ഇതിനിടയിൽ തന്റെ 22ാം ടെസ്റ്റ് സെഞ്ച്വറിയും ഇന്ത്യൻ നായകൻ സ്വന്തമാക്കി

ടെസ്റ്റിൽ നായകനായി ഏറ്റവും വേഗത്തിൽ ഏഴായിരം റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡ് കോഹ്ലിക്ക് സ്വന്തമായി. തന്റെ 113ാം ഇന്നിംഗ്‌സിലാണ് കോഹ്ലി ഏഴായിരം റൺസ് തികച്ചത്. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലീഷ് മണ്ണിലുള്ള ആദ്യ സെഞ്ച്വറിയാണ് കോഹ്ലി ഇന്നലെ നേടിയത്. ഏറ്റവും കൂറവ് ഇന്നിംഗ്‌സിൽ നിന്ന് 22 സെഞ്ച്വറികൾ നേടുന്ന നാലാമത്തെ താരമെന്ന റെക്കോർഡും കോഹ്ലിക്ക് സ്വന്തായി. സച്ചിൻ തെൻഡുൽക്കറെയാണ് കോഹ്ലി പിന്നിലാക്കിയത്

113 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോഹ്ലിയുടെ 22 സെഞ്ച്വറികൾ. 114 ഇന്നിംഗ്‌സുകളിൽ നിന്നാണ് സച്ചിൻ 22 സെഞ്ച്വറികൾ നേടിയത്. 58 ടെസ്റ്റുകളിൽ നിന്ന് 22 സെഞ്ച്വറികൾ നേടിയ ബ്രാഡ്മാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 101 ടെസ്റ്റിൽ നിന്ന് 22 സെഞ്ച്വറികൾ നേടിയ ഗവാസ്‌കർ രണ്ടാം സ്ഥാനത്തുണ്ട്.

ഇംഗ്ലണ്ടിനെതിരെ ആയിരം റൺസ് തികയ്ക്കാനും കോഹ്ലിക്ക് ഇന്നലെ സാധിച്ചു. 23 റൺസ് നേടിയപ്പോഴാണ് ഇംഗ്ലണ്ടിനെതിരെ കോഹ്ലി ടെസ്റ്റിൽ ആയിരം റൺസ് തികച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *