മനുഷ്യനോ റൺ മെഷീനോ; കോഹ്ലി ഒറ്റ ദിവസം കൊണ്ട് പിന്നിട്ട റെക്കോർഡുകൾ

  • 177
    Shares

29 വയസ്സ് മാത്രമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ പ്രായം. ഇതിനിടയിൽ കോഹ്ലി പിന്നിടാത്ത റെക്കോർഡുകളില്ല. ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ തെൻഡുൽക്കറെ വരെ പിന്നിലാക്കിയാണ് കോഹ്ലി കുതിക്കുന്നത്. ഇതേ ഫോമിൽ അഞ്ച് വർഷം കൂടി കളിക്കാനായാൽ ഏകദിനത്തിൽ സച്ചിൻ കുറിച്ച റെക്കോർഡുകളെല്ലാം കോഹ്ലിക്ക് മുന്നിൽ വഴി മാറുമെന്ന് ഉറപ്പാണ്.

ഏകദിനത്തിൽ പതിനായിരം റൺസ് എന്ന വലിയ നേട്ടത്തിലേക്ക് കോഹ്ലി എത്തിയത് വെറും 205 ഇന്നിംഗ്‌സുകളിലാണ്. സച്ചിൻ തെൻഡുക്കറെയാണ് കോഹ്ലി പിന്തള്ളിയത്. സച്ചിൻ 259 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഏകദിനത്തിൽ പതിനായിരം റൺസ് തികച്ചത്. അരങ്ങേറ്റം കുറിച്ച് 3270 ദിവസങ്ങൾ കൊണ്ട് പതിനായിരം റൺസിലേക്ക് എത്താനും കോഹ്ലിക്ക് സാധിച്ചു. മറികടന്നത് രാഹുൽ ദ്രാവിഡിനെയാണ്. അരങ്ങേറ്റം കുറിച്ച് 3969 ദിവസങ്ങൾ കൊണ്ടാണ് ദ്രാവിഡ് പതിനായിരത്തിൽ എത്തിയത്.

പതിനായിരം റൺസ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കോഹ്ലി. 29 ാം വയസ്സിലാണ് കോഹ്ലി പതിനായിരം റൺസിലേക്ക് എത്തിയത്.

ഇന്ത്യയിൽ 4000 റൺസ് വേഗത്തിൽ തികച്ച ബാറ്റ്‌സ്മാനെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. സച്ചിനെയാണ് ഇക്കാ3ര്യത്തിലും മറികടന്നത്. സച്ചിൻ 92 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഇന്ത്യയിൽ 4000 റൺസ് നേടിയതെങ്കിൽ കോഹ്ലി ഇത് 78 ഇന്നിംഗ്‌സുകൾ കൊണ്ട് സ്വന്തമാക്കി

ഒരു കലണ്ടർ വർഷം ഏറ്റവും വേഗത്തിൽ ആയിരം റൺസ് പിന്നിടുന്ന താരമെന്ന റെക്കോർഡും കോഹ്ലി നേടി. 2018ൽ 11 മത്സരങ്ങളിൽ നിന്നാണ് കോഹ്ലി 1000 റൺസ് തികച്ചത്. ഇതിൽ അഞ്ച് സെഞ്ച്വറികളും ഉൾപ്പെടുന്നു.

വെസ്റ്റ് ഇൻഡീസിനെതിരെ ഏറ്റവുധികം റൺസ് നേടുന്ന ഇന്ത്യൻ താരമായും കോഹ്ലി മാറി. ഇതിലും സച്ചിനെ തന്നെയാണ് കോഹ്ലി പിന്തള്ളിയത്. വിശാഖപട്ടണത്ത് കളിച്ച അഞ്ച് മത്സരങ്ങളിലും 50 റൺസ് പിന്നിട്ട താരമെന്ന അപൂർവതയും കോഹ്ലിയെ തേടിയെത്തി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *